Kashmiri cricketers seen singing Pakistan national anthem detained

ശ്രീനഗര്‍ : മത്സരത്തിന് മുന്‍പ് പാക് ദേശീയഗാനം പാടിയെന്ന് ആരോപിച്ച് കശ്മീരിലെ പ്രാദേശിക ടീമിനെതിരെ പോലീസ് കേസ്. ഗാന്ദേര്‍ബാള്‍ ജില്ലയിലെ വുസാനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പാകിസ്ഥാന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞാണ് ഇവര്‍ കളത്തില്‍ എത്തിയത്. മത്സരത്തിന് മുന്‍പ് പാക് ദേശീയഗാനം ആലപിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്.

തുടര്‍ന്ന് ടീമിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തതായുമാണ് റിപ്പോര്‍ട്ട്.

Top