കശ്മീരിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള ഒരു വഴിയെന്ന നിലയ്ക്കാണ് പ്രത്യേകപദവി റദ്ദാക്കിതെന്ന്

ന്യൂയോര്‍ക്ക്: കശ്മീരില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് ഓഗസ്റ്റ് അഞ്ചിനല്ല, അതിന് മുമ്പുള്ള ദിവസങ്ങളിലായിരുന്നു എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിനു മുമ്പുവരെ കശ്മീര്‍ അക്രമാസക്തമായ അവസ്ഥയിലായിരുന്നുവെന്നും പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വഴിയെന്ന നിലയ്ക്കാണ് പ്രത്യേകപദവി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

2016ല്‍ സ്വയംപ്രഖ്യാപിത ഭീകരവാദി ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട അനുഭവം നമുക്കുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള സാഹചര്യം, ജീവഹാനികളില്ലാതെ നിയന്ത്രണവിധേയമാക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ മുന്‍ഗണന. അതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്- ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Top