കഴിഞ്ഞ വര്‍ഷം കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 515 നുഴഞ്ഞുകയറ്റ കേസുകള്‍

Terrorists

ശ്രീനഗര്‍: പോയവര്‍ഷം ജമ്മുകാശ്മീരില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 515 കേസുകള്‍. ഇന്ത്യന്‍ സൈന്യം 75 നുഴഞ്ഞുകയറ്റക്കാരെയാണ് വധിച്ചത്.

2016 ലേക്കാള്‍ ഇത്തവണ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. മുന്‍വര്‍ഷം അതിര്‍ത്തിയില്‍ 454 നുഴഞ്ഞുകയറ്റങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45 തീവ്രവാദികളെ സൈന്യം വധിക്കുകയും ചെയ്തു.

ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്‌സഭയില്‍ വ്യക്തമാക്കിയതാണിത്. 2015 ല്‍ നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം കുറവായിരുന്നു. ഇക്കാലയളവില്‍ 223 പേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. എന്നാല്‍ അന്ന് സൈന്യം 64 തീവ്രവാദികളെ വധിക്കുകയും ചെയ്തു.

Top