കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ടു പോലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണം. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു. വെള്ളിയാഴ്ച്ച് രാവിലെ ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരിക്കുകയായിരുന്നു.

നൗഗാം ബൈപാസിന് സമീപത്തുവെച്ചാണ് ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവേയാണ് ആക്രമണം നടന്നത്. ആക്രമണമുണ്ടായ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്.

Top