ജമ്മുകശ്മീലെ ശ്രീനഗറില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീലെ ശ്രീനഗറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ടു ഭീകരരെ വധിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീനഗറിലെ രണ്‍ബീര്‍ഘട്ടില്‍ സൈന്യവും കാഷ്മീര്‍ പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിയത്.

ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റിരുന്നു.

Top