ലാപ്‌ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: ലാപ്‌ടോപ്പുകളും പുസ്തകങ്ങളും സ്വീകരിച്ച് കശ്മീരിലെ വിദ്യാര്‍ഥികള്‍ കലാപം അവസാനിപ്പിക്കണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരിലെ തലമുറയെ കലാപങ്ങള്‍ തകര്‍ക്കുകയാണെന്നും കരസേനാ മേധാവി പറഞ്ഞു.

ഐഐടി പരീക്ഷ എഴുതാനെത്തിയ കശ്മീരിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റാവത്ത്.

വിജയം എന്നത് എത്ര എളുപ്പമല്ലെങ്കിലും നിങ്ങള്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കു തിളങ്ങുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കശ്്മീര്‍ താഴ്‌വരയിലുണ്ടായ കലാപങ്ങള്‍ ടൂറിസത്തെ തകര്‍ച്ചയിലേക്കു നയിച്ചു. കശ്മീര്‍ സ്വര്‍ഗമാണ്. നാം അതിനെ മുമ്പുള്ള നിലവാരത്തിലേക്കു വീണ്ടും തിരികെ കൊണ്ടുവരണമെന്നും റാവത്ത് പറഞ്ഞു.

Top