തീരാനഷ്ടത്തിനിടെ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് ധീരജവാന്‍ വസന്തകുമാറിന്റെ ഭാര്യ

വയനാട്: കുടുംബം നേരിട്ട തീരാനഷ്ടത്തിനിടെ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദിയുണ്ടെന്ന് വീരമൃത്യു വരിച്ച ധീരജവാന്‍ വിവി വസന്തകുമാറിന്റെ ഭാര്യ ഷീന. വലിയൊരു ദുരന്തം നേരിട്ട തങ്ങളുടെ കുടുംബത്തിനൊപ്പം രാജ്യം മുഴുവന്‍ നിന്നെന്നും ഷീന പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു തന്റെ ഭര്‍ത്താവ്. ആ ജോലിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു അദ്ദേഹം. രാജ്യത്തിന് സേവനം ചെയ്യുന്നതിനെ കുറിച്ചായിരുന്നു എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഓര്‍ത്താണ് ഇപ്പോള്‍ എല്ലാ പേടിയും. അവരെ നന്നായി വളര്‍ത്തണം. സര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്, ഷീനയുടെ വാക്കുകള്‍.

Top