ഭീകരരുമായുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ഹന്ദ്‌വാരയിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. സിആര്‍പിഎഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെയാണ് സൈനികന് പരിക്കേറ്റത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഹന്ദ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഇന്നലെ അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കും പത്ത് നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.

Top