യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്ത് യെച്ചൂരി

yechuri

ന്യൂഡല്‍ഹി: കശ്മീര്‍ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് കരുതല്‍ തടവിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എം എല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു കൊണ്ടാണ് യെച്ചൂരിയുടെ നീക്കം.

തരിഗാമിയെ ഈ മാസം അഞ്ചാം തിയതിയാണ് കരുതല്‍ തടവിലാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ മറ്റ് നേതാക്കളെയോ അനുവദിച്ചിട്ടില്ല. യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി 26 ാം തിയതി പരിഗണിയ്ക്കും.

Top