മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായി; കശ്മീരില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു

rape

ശ്രീനഗര്‍: മൂന്ന് വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു.

ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. കശ്മീര്‍ സുംബാലിലെ ത്രെഹ്ഗം എന്ന സ്ഥലത്താണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നുവയസുകാരി പീഡനത്തിനിരയായത്.

പ്രദേശത്ത് താമസിക്കുന്ന ചെറുപ്പക്കാരന്‍ മിഠായി നല്‍കിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ബരാമുള്ള, ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങുകയായിരുന്നു. ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.

Top