തിരഞ്ഞെടുപ്പ് വിജയം കൈവരിച്ചു; രാഹുല്‍ ഗാന്ധി പപ്പു അല്ലാതായെന്ന് ഫാറൂഖ് അബ്ദുള്ള

കൊല്‍ക്കത്ത: മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം കൈവരിച്ചതോടെ രാഹുല്‍ ഗാന്ധി പപ്പു അല്ലാതായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.

മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന വിജയത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വഗുണം നിര്‍ണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് യുവനേതാക്കള്‍ ഉയര്‍ന്ന് വരേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ സമയം നല്‍കേണ്ടതാണെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെടുകയും ചെയ്തു.

കര്‍താര്‍പൂര്‍ ഇടനാഴി തുറന്നത് ശരിയായ ദിശയിലുള്ള നീക്കമാണെന്നും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദം ഉപേക്ഷിക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

Top