കശ്മീരിലെ പ്രതിഷേധ പ്രകടനം; വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി എന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചില സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ഒരിടത്തം ഇരുപതിലധികം പേര്‍ പ്രകടനത്തില്‍ ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ കണ്ണീര്‍ വാതകവും പെല്ലറ്റുകളും ഉപയോഗിച്ചെന്ന രീതിയില്‍ ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മന്ത്രാലയം തള്ളി.

അതേസമയം ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കി. ജമ്മു, കത്വ, സാംബ, ഉദംപൂര്‍, റീസി എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് പിന്‍വലിച്ചത്.

Top