കാശ്മീരില്‍ 35 പോലീസുകാരുമായ് പോയ ബസ്സ് അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ പോലീസുകാരുമായ് പോയ ബസ്സ് അപകടത്തില്‍ പെട്ടു. 35 ഓളം ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുകാരുമായി പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു.

ജമ്മുശ്രീനഗര്‍ ഹൈവേയില്‍ രംഭാന്‍ ജില്ലയില്‍ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രം വിട്ട് യാത്രക്കിടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം സംഭവസ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top