കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

jammu kashmir

ശ്രീനഗര്‍: കശ്മീരില്‍ പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടാണ് ശ്രീനഗര്‍ ജില്ലയിലെ ഖാന്‍യര്‍ പൊലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന ഉടന്‍തന്നെ കൂടുതല്‍ സുരക്ഷാസേന സ്ഥലത്തെത്തുകയും ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങുകയും ചെയ്തു.

Top