വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീരില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരിലെ രാജൗരിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ്. രാജൗരിയിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാവിലെ ജനവാസ മേഖലയിലായിരുന്നു പാക് വെടിവയ്പ്.

ആക്രമണത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച കുപ്‌വാരയിലുണ്ടായ പാക്കിസ്ഥാന്‍ വെടിവയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Top