കശ്മീർ;പിന്തുണച്ച് രജനിയും രംഗത്ത്, കാവി പാളയത്തിലേക്കെന്ന് വ്യക്തം !

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും പ്രശംസിച്ച് നടന്‍ രജനികാന്ത് രംഗത്ത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് മോദിയെയും അമിത്ഷായെയും രജനികാന്ത് പ്രസംസിച്ചത്.

modi and amith shah

modi and amith shah

നിങ്ങള്‍ നടത്തിയ കാശ്മീര്‍ ദൗത്യത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അമിത്ഷായുടെ പാര്‍ലമെന്റിലെ പ്രസംഗം വളരെ മനോഹരമായിരുന്നു. മോദിയും അമിത് ഷയും കൃഷണനും അര്‍ജ്ജുനനും പോലെയാണ്. അവരാരാണെന്ന് അവര്‍ക്ക് മാത്രമാണ് അറിയാവുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു, രജനികാന്ത് പറഞ്ഞു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രാഷ്ട്രീയക്കാരനാകേണ്ടതല്ലായിരുന്നുവെന്നും അദ്ദേഹം ഒരു നല്ല ആത്മീയനേതാവാണെന്നും രജനികാന്ത് അഭിപ്രായപ്രകടനം നടത്തുകയും ചെയ്തു.

Top