കശ്മീരിലെ യുവ നേതാവ് ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു

ന്യൂഡല്‍ഹി: ഐഎഎസ് പദവി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ ജമ്മു കശ്മീരിലെ യുവ നേതാവ് ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. ഇസ്താംബുളിലേക്ക് പോകാനെത്തിയ ഷാ ഫൈസലിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞത്. പോലീസ് അദ്ദേഹത്തെ ശ്രീനഗറിലേക്ക് തിരിച്ചയച്ചു.

ഷാ ഫൈസലിനെ ശ്രീനഗറിലെ വീട്ടുതടങ്കലിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് വിവരം. നേരത്തേ, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഷാ ഫൈസല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജനുവരിയിലാണ് ഐഎഎസ് പദവി രാജിവച്ച് ഫൈസല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

Top