കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ; ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുഛേദം റദ്ദാക്കിയതില്‍ പ്രതിഷേധം അറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിരുവന്തപുരം രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകാധിപത്യവും ജനാധിപത്യത്തെ ഇല്ലാതാക്കാനുമുള്ള ശ്രമവുമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

Top