‘കശ്മീര്‍ ഫയല്‍സി’;രാഷ്ട്രീയ നേട്ടത്തിനായി അവാര്‍ഡിന്റെ വില കളയരുത് എം.കെ സ്റ്റാലിന്‍

ചെന്നൈ: മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്മീര്‍ ഫയല്‍സി’നായിരുന്നു.’കശ്മീര്‍ ഫയല്‍സിന്’ ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ അവാര്‍ഡുകളുടെ വില കളയരുതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയാണ് 69-ാമത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

‘ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡാണ് ‘ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ‘ ദ കശ്മീര്‍ ഫയല്‍സിന്’ ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുപ്പെടുത്തി. സിനിമാ-സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായ് വ് ഇല്ലാത്തതാണ് നല്ലതെന്നും എം.കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘കടൈസി വിവസായി’യുടെ അണിയറ പ്രവര്‍ത്തകരെയും നടന്മാരായ വിജയന്‍ സേതുപതി, മണികണ്ഠന്‍ എന്നിവരെയും മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയാഘോഷല്‍, പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ ശ്രീകാന്ത് ദേവ, മികച്ച വിദ്യാഭ്യാസ ചലച്ചിത്ര വിഭാഗത്തില്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ‘സിര്‍പ്പി’കളുടെ അണിയപ്രവര്‍ത്തകരെയും എം.കെ സ്റ്റാലിന്‍ അഭിനന്ദിച്ചു.

Top