പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമയിലെ ലസിപോരയിലായിരുന്നു വെള്ളിയാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്.

സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായിട്ടാണ് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിയത്. ജയ്‌ഷെ മുഹമ്മദ് സംഘടനയിലെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്തു നിന്ന് മൂന്ന് റൈഫിളുകളും സുരക്ഷാസേന കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അനന്തനാഗ് ജില്ലയില്‍ ഈദ് ഫിത്വറിനായി വീട്ടിലെത്തിയ ജവാനെ ഭീകരര്‍ വെടിവച്ചു കൊന്നിരുന്നു.

Top