കശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

കശ്മീര്‍: കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്.

ഹാന്‌വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. സ്ഥലത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലും പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതില്‍ ഒരു പ്രദേശവാസിക്കു പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പാക്കിസ്ഥാന്‍ ഉറിയിലെ കമാല്‍കോട്ട് മേഖലയിലെ ഗ്രാമങ്ങള്‍ക്കും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയും വെടിവയ്പ്പു നടത്തിയത്.

Top