പുല്‍വാമയ്ക്ക് അടുത്ത് ത്രാലിലും സ്‌ഫോടനം; ഒരു പ്രദേശവാസിക്ക് പരിക്ക്

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു. പുല്‍വാമയ്ക്ക് അടുത്ത് ത്രാലിലും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. സ്‌ഫോടനം നടന്ന ഉടനെ തന്നെ സ്ഥലത്ത് എത്തിയ പൊലീസ് മേഖലയാകെ വളഞ്ഞ് പരിശോധന നടത്തി. സുരക്ഷാസേനയെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനമെന്ന നിഗമനത്തിലാണ് പൊലീസ്.

Top