കശ്മീരിന്റെ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.

കശ്മീരിലെ സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തി.

എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമെ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുയെന്നും മുഫ്തി വ്യക്തമാക്കി.

ഇതിനിടെ കശ്മീരിലെ ത്രാലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് അയവുവന്നെങ്കിലും തീവ്രവാദ സാന്നിധ്യം ശക്തമാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ 102 തീവ്രവാദികളെയാണ് പല ഏറ്റുമുട്ടലുകളിലായി സൈന്യം വധിച്ചത്. ഇതിനിടെയാണ് കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ദില്ലിയിലെത്തിയത്.

അമര്‍നാഥ് യാത്ര സംബന്ധിച്ച ഉയരുന്ന ആശങ്കകളും ആഭ്യന്തര മന്ത്രിയുമായി മെഹബൂബ ചര്‍ച്ച പങ്കുവെച്ചു.

Top