രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു.

മാധ്യമങ്ങളെ കാണുന്നതിനുള്ള അനുമതിയും സംഘത്തിനില്ല. പ്രതിപക്ഷ സംഘം ശ്രീനഗര്‍ വിമാനത്താവളത്തില്‍ തുടരുകയാണ്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്.

ഈ സമയത്ത് നേതാക്കള്‍ കശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത് സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്നാണ് ജമ്മു-കശ്മീര്‍ ഭരണകൂടം അറിയിച്ചത്. എന്നാല്‍, സന്ദര്‍ശനം വിലക്കിയത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശര്‍മ്മ , കെ സി വേണുഗോപാല്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.

Top