ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് ഭരണഘടനാവിരുദ്ധം; കേന്ദ്രസര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് തികച്ചും ഭരണഘടനാവിരുദ്ധമായിട്ടാണെന്ന് പ്രിയങ്ക ഗാന്ധി.

ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നും ഇത്തരത്തിലുള്ള ഭേദഗതികള്‍ വരുത്തുമ്പോള്‍ പിന്തുടരേണ്ട ചട്ടങ്ങള്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ കാര്യത്തില്‍ ഉണ്ടായില്ലെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് നിലകൊള്ളുന്നത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടിയാണെന്നും പ്രിയങ്ക വ്യക്തമാക്കി. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

Top