പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു ; ജവാന് വീരമൃത്യു

kashmir

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി. കുപ്വാരയിലാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചു. പ്രകോപനമില്ലാതെയാണ് നിയന്ത്രണ രേഖയില്‍ പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

പാകിസ്ഥാന്റെ ഷെല്ലാക്രണത്തില്‍ ഒരു വീട് തകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.

Top