കശ്മീരില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി; ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടം നടന്നത്. കെഷ്വാനില്‍ നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

കിഷ്ത്വാറിലെ അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തില്‍ അപലപിച്ചു.

Top