ആര്‍ട്ടിക്കിള്‍ 360 റദ്ദാക്കിയ സംഭവം; തീ കൊണ്ടാണ് ബി.ജെ.പിയുടെ കളിയെന്ന് ദിനേശ് ഗുണ്ടു റാവു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു. തീ കൊണ്ടാണ് ബി.ജെ.പി കളിക്കുന്നതെന്നും ഈ ആപത്ത് ഗുരുതരമായ പ്രത്യാഘാതം വിളിച്ചു വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിലൂടെ ഐക്യത്തിനും ഭാവിക്കും ദോഷമാണ് സംഭവിച്ചത്. ഇത് ജമ്മു-കശ്മീരില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെ വലിയ ആഘാതം സൃഷ്ടിക്കുമെന്നും റാവു പറഞ്ഞു.

ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാവുക. രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുവാനാണ് ഈ നീക്കം, ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

Top