കാശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീരരുമായി ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്‌പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈന്യം പ്രദേശം വളയുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.

Top