കശ്മീരില്‍ ട്രക്കിന് നേര്‍ക്ക് കല്ലേറ്; ഡ്രൈവര്‍ മരിച്ചു, രണ്ട് പേര്‍ അറസ്റ്റില്‍

arrest

ശ്രീനഗര്‍: കശ്മീരില്‍ ട്രക്കിന് നേര്‍ക്ക് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവര്‍ മരണമടഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കളെ പലീസ് അറസ്റ്റ് ചെയ്തു.

തെക്കേ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം നടന്നത്. ആറ് പേരെ കൂടി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. അനന്ത്‌നാഗിലെ ബിജിബെഹറ മേഖലയിലാണ് ട്രക്കിന് നേര്‍ക്ക് ഒരുകൂട്ടം ആളുകള്‍ കല്ലെറിഞ്ഞത്.

42കാരനായ ഡ്രൈവര്‍ നൂര്‍ മുഹമ്മദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ഗ്ലാസില്‍ കല്ലുപതിക്കുകയും നൂര്‍ മുഹമ്മദിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

Top