കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട നടപടി; ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഗവര്‍ണറുടെ നടപടിയില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയില്ല. ഗവര്‍ണറുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനെ ചൂണ്ടിക്കാട്ടി ബി.ജെ.പി എം.എല്‍.എ ഡോ.ഗഗന്‍ ഭഗത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.നവംബര്‍ 22 നാണ് ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്.ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയോട് പ്രതികരിച്ചത്

Top