ഭൂപടത്തില്‍ കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത്; ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: ട്വിറ്റര്‍ വീണ്ടും വിവാദത്തില്‍. കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി അടയാളപ്പെടുത്തിയ മാപ്പുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്‌സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.

സംഭവത്തില്‍ ട്വിറ്ററിനെതിരെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.

ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. സംഭവത്തില്‍ ട്വിറ്റര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു. പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി പോര് കനക്കുന്നതിനിടെയാണ് വിവാദമാപ്പുമായി ട്വിറ്റര്‍ എത്തിയത്.

Top