കാശ്മീരിലെ വിഘടനവാദികളായ 130 പേരുടെ കുടുംബാംഗങ്ങള്‍ വിദേശത്തെന്ന് അമിത്ഷാ

amithsha

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ വിഘടനവാദികള്‍ സ്‌കൂളുകള്‍ അടപ്പിക്കുകയും എന്നിട്ട് അവരുടെ മക്കളെ വിദേശത്തേയ്ക്ക് പഠിക്കാന്‍ അയക്കുകയും ജോലി ചെയ്യാന്‍ വിടുകയും ചെയ്യുന്നുവെന്ന് അമിത്ഷാ. വിഘടനവാദികളായ 130 പേരുടെ കുടുംബങ്ങളിലെ അംഗങ്ങള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തുണ്ടെന്നും കേന്ദ്ര അഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ഇവരുടെ പട്ടിക തന്റെ കൈവശമുണ്ട്. ഒരു വിഘടനവാദി നേതാവിന്റെ മകന്‍ സൗദിയിലാണ് ജോലി ചെയ്യുന്നത്. മാസം 30 ലക്ഷം രൂപ ഇയാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും അതിഷ് ഷാ കൂട്ടിച്ചേര്‍ത്തു.

Top