കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണം; ആവശ്യവുമായി അമിത്ഷാ

ന്യൂഡല്‍ഹി: കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ലോക്‌സഭയിലാണ് കാശ്മീര്‍ പ്രമേയം അദ്ദേഹം അവതരിപ്പിച്ചത്.

ആറു മാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടണമെന്നും റംസാന്‍, അമര്‍നാഥ് യാത്ര എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തേക്ക് ആക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷാ കാശ്മീരില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയിരുന്നു.

Top