കശ്മീരിൽ വൻ ആയുധവേട്ട; ഏഴു ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിലായി

കശ്മീർ: കശ്മീരിലെ ദോഡ ജില്ലയിൽ ഏഴു ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിലായി. നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് സുരക്ഷാസേന കണ്ടെത്തി.

മേയ് എട്ടിനു ദോഡയിൽ പോലീസ് പോസ്റ്റ് ആക്രമിച്ച സംഭത്തിന്‍റെ അന്വേഷണം നടത്തിവന്ന പ്രത്യേക സംഘമാണ് ഭീകരരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കശ്മീരിൽ നൂറിലധികം ഭീകരർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. അടുത്തിടെ കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ വർധിച്ചതിനെ തുടർന്നാണ് സൈനിക നേതൃത്വത്തിന്റെ പരാമർശം. ഈ ഭീകരവാദികളെ ഇല്ലായ്മ ചെയ്യുന്നതിനായി നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ദക്ഷിണ കശ്മീരിൽ സുരക്ഷയുടെ ചുമതലയുള്ള മേജർ ജനറൽ ബി.എസ്.രാജു വ്യക്തമാക്കി.

Top