കശ്മീരിലെ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചു ; രണ്ട് പേരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത് പാക് സൈനികരാണെന്നാണ് സംശയം. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെടുത്തു.

പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കാന്‍ പാക്സ്ഥാന്‍ സൈന്യം കനത്ത വെടിവയ്പ്പും നടത്തിയിരുന്നു.

Top