കശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു ജവാന് പരിക്ക്

ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്ക്. സോപോറിലെ മല്‍മപാന്‍പോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.


പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Top