ഉത്തരകാശിയില്‍ ചെറു ഭൂചലനം ; റിക്ടര്‍സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

earthquake

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top