കസ്ഗഞ്ച് സംഘര്‍ഷം: പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി ദയനീയമെന്ന് ഗവര്‍ണര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ രാം നായിക്.സംഭവത്തിന് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടി ദയനീയമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആക്രമണം സംസ്ഥാനത്തെ ഒട്ടാകെ അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു സമുദായങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ജിലയില്‍ ഇന്റര്‍നെറ്റും മറ്റ് സംവിധാനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. കസ്ഗഞ്ച് ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.

അതേസമയം സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കലാപത്തെത്തുടര്‍ന്നു 100ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top