കെഎഎസ് പരീക്ഷ; 22 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി

തിരുവനന്തപുരം: കെഎഎസ് പരീക്ഷ നടക്കുന്നതിനാല്‍ ഈ മാസം 22ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളൂകള്‍ക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷാ സെന്ററുകളായി നിശ്ചയിക്കപ്പെട്ട സ്‌കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. പകരമുള്ള പ്രവൃത്തി ദിനം പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും പരീക്ഷ നടക്കുന്നതിനാല്‍ അധ്യയനത്തെ ബാധിക്കുമെന്നതിനാലാണ് തീരുമാനം. 1534 കേന്ദ്രങ്ങളിലായി നാലു ലക്ഷത്തിലേറെപ്പേരാണ് പരീക്ഷ എഴുതുന്നത്.

Top