13 കിലോ വെള്ളി ആഭരണങ്ങള്‍ കടത്താന്‍ ശ്രമം; രാജസ്ഥാന്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: കേരളത്തിലേക്ക് രേഖകളില്ലാതെ 13 കിലോ വെള്ളി ആഭരണങ്ങള്‍ കടത്താന്‍ ശ്രമിച്ചയാള്‍. രാജസ്ഥാന്‍ സ്വദേശി തരുണ്‍ ടാമാണ് വെള്ളി ആഭരണങ്ങളുമായി പിടിയിലായത്. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വെള്ളി ആഭരണങ്ങളുമായി ഇയാള്‍ പിടിയിലായത്.

കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ ബാഗിനകത്ത് ചെറു കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍. ഇയാള്‍ നേരത്തെ ഇത്തരത്തില്‍ സ്വര്‍ണ ആഭരണങ്ങളും കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്ന് ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top