സ്‌കൂള്‍ കലോത്സവം; ഇനി ജയിലില്‍ നിര്‍മ്മിച്ച പേപ്പര്‍ പേനകള്‍ വിധിയെഴുതും

കാസര്‍ഗോഡ് : അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരി തെളിയും. രാവിലെ ഒന്‍പത് മണിക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

ഈ കലാത്സവത്തിന് എക്കാലത്തേക്കാളും ഒരു പ്രത്യേകത ഉണ്ട്. വേറൊന്നുമല്ല ഇത്തവണ കലോത്സവത്തില്‍ വിധിയെഴുതാന്‍ ജയിലില്‍ നിര്‍മ്മിച്ച പേപ്പര്‍ പേനകളാണ് ഉപയോഗിക്കുക. പ്ലാസ്റ്റിക്കിനെ നിര്‍മ്മാര്‍ജനം ചെയ്യുക എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ സംരംഭം.

നാലായിരം പേപ്പര്‍ പേനകളാണ് കാഞ്ഞങ്ങാട് സബ് ജയിലിലെ അന്തേവാസികള്‍ കലോത്സവ സംഘാടക സമിതിക്ക് കൈമാറിയത്. ഇവര്‍ നിര്‍മ്മിച്ച ഈ പേന കൊണ്ടാണ് മത്സരാര്‍ത്ഥികളുടെ വിധിയഴുതുക. പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കുന്നതിന് പുറമെ പ്ലാസ്റ്റിക് കവറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി നല്‍കാന്‍ പതിനായിരത്തിലധികം തുണിസഞ്ചികളാണ് കലോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്.

Top