കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോട് യുവാവിന് കുത്തേറ്റു

മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോട് യുവാവിന് കുത്തേറ്റു. ഇച്ചിലങ്കോട് സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്.

ബൈക്കിലെത്തിയ സംഘമാണ് കുത്തിയതെന്നാണ് യുവാവിന്‍റെ മൊഴി. കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മഞ്ചേശ്വരം താലൂക്കില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കഴിഞ്ഞ ദിവസം പിന്‍വലിച്ചു.

ഹര്‍ത്താലിനിടെ നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്ക് കുത്തേറ്റിരുന്നു. അക്രമത്തിനും സംഘര്‍ഷത്തിനും അയവ് വരാതായതോടെയാണ് മഞ്ചേശരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

Top