കാസര്‍ഗോഡ് കണ്ടത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനം: ശ്രീധരന്‍ പിള്ള

Sreedharan Pilla

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രംഗത്ത്. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെയാണെന്നും, കാസര്‍ഗോഡ് രണ്ട് കോണ്‍കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനമുന്നയിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ. കാസര്‍ഗോഡ് രണ്ട് കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനം. കാസര്‍ഗോഡ് പല പഞ്ചായത്തുകളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഭരണപങ്കാളികള്‍ എന്നതാണ് വിചിത്രം. അത് തന്നെയാണല്ലോ ദേശീയതലത്തിലും ഉള്ള ചിത്രം.

കാസര്‍ഗോഡ് ജില്ലയില്‍ സി പി എം കൊല്ലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവര്‍ക്ക് ആദരാഞ്ജലികള്‍

Top