കാസര്‍ഗോഡ് ഇരട്ട കൊലപാതകം; സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം.

എം.പി പി.കരുണാകരനുള്‍പ്പടെയുള്ളവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.

എംപിയ്ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. കല്യോട്ട് രാവിലെ ഒന്‍പതോടെയാണ് സിപിഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി.

Top