കാസര്‍ഗോഡ് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടുന്നു ; നെല്ലിക്കുന്ന് കടപ്പുറത്ത് പരിശോധന വര്‍ധിപ്പിക്കുന്നു

കാസര്‍ഗോഡ് : സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കാസര്‍ഗോഡ് ഓരോ ദിവസവും കൂടി വരുന്നു. വിവാഹമരണാനന്തര ചടങ്ങുകള്‍ക്ക് പുറമെ ജില്ലയിലെ തീരമേഖലയില്‍ രോഗം കണ്ടെത്തുന്നതും വെല്ലുവിളിയാവുകയാണ്. 24 പേര്‍ക്ക് വൈറസ് ബാധയുണ്ടായ നെല്ലിക്കുന്ന് കടപ്പുറത്ത് പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ പദ്ധതികള്‍ തേടുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്.

കാസര്‍ഗോഡ് തീരപ്രദേശത്തെ രോഗവ്യാപനത്തിന് തടയിടാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനാണ് തീരുമാനം. കോട്ടിക്കുളത്ത് രണ്ടു ദിവസത്തിനിടെ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു തീരപ്രദേശവും ക്ലസ്റ്ററുകളാക്കി.

Top