കാസര്‍കോട് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി. കാസര്‍കോടാണ് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡി. കോളേജില്‍ ചികിത്സയിലായിരുന്ന ചെമ്മനാട് സ്വദേശി ലീല (65) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

ഈ മാസം ഒന്‍പതിന് പനിയും ശ്വാസം തടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ലീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ നില വഷളായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

Top