നായ കുറുകെ ചാടി ; ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ കാസര്‍ഗോഡ് രാവണേശ്വരം സ്വദേശി വൈശാഖ് (25) മരിച്ചു.

ബുധനാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാനാണ് മരിച്ച വൈശാഖ്. കരാട്ടെ ക്ലാസ് കഴിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. നായ ബൈക്കിന് കുറുകെ ചാടിയതാണ് അപകടകാരണം.

Top