കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട് : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കിയത്.

കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി പീതാംബരനെ കസ്റ്റഡിയില്‍വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് പ്രതിയെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുന്നതായി കോടതി ഉത്തരവിട്ടു. പെരിയ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണെന്നും രാഷ്ട്രീയവിരോധമാണ് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നും കോടതി നിരീക്ഷിച്ചു

പീതാംബരനെയും കൊണ്ട് പൊലീസ് തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയപ്പോള്‍ കയ്യേറ്റ ശ്രമം ഉണ്ടായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഇരുമ്പ് ദണ്ഡുകളും വാളുകളുമാണ് കണ്ടെത്തിയത്.

Top