മഞ്ചേശ്വരത്ത് കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയില്‍

deadbody

കാസര്‍കോട്: മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു രാവിലെ മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Top